2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഗൂഗിളും ആപ്പിളും ടിക് ടോക്കിനെ നീക്കി; സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പു നല്‍കി ടിക് ടോക്, കേന്ദ്രത്തിന് വിശദീകരണം നല്‍കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നും ടിക് ടോക്കിനെ നീക്കി. തിങ്കളാഴ്ച രാത്രി വരെ ഇരു സ്‌റ്റോറുകളില്‍ ആപ്പ് ലഭ്യമായിരുന്നുവെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ നീക്കുകയായിരുന്നു.

നിലവില്‍ ടിക് ടോക് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ആപ്പ് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് സൂചന. എന്നാല്‍ ഔദ്യോഗികമായി ടിക് ടോക് നിരോധനം നില നില്‍ക്കും. ടിക് ടോക് പുതുതായി ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. അതേസമയം, കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ആപ്പുകളില്‍ ഭൂരിപക്ഷവും ഇപ്പോഴും ലഭ്യമാണ്.

നിരോധനത്തില്‍ ടിക് ടോക്കിന്റെ പ്രതികരണം പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യന്‍ നിയമമനുസരിച്ചുള്ള ഡാറ്റ സുരക്ഷിതത്വവും സ്വകാര്യതയും ടിക്‌ടോക് പാലിക്കുമെന്ന് കമ്പനിയുടെ ഇന്ത്യ മേധാവി നിഖില്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളെ കണ്ട് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.