2020 March 30 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഇത് പാകിസ്താനാണ് ഇന്ത്യയല്ല- പ്രതിഷേധിച്ചവരെ ദേശവിരുദ്ധ കുറ്റം ചുമത്തിയതിനെതിരെ ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇസ്‌ലാമാബാദ്: പാകിസ്താനിൽ പ്രതിഷേധ പരിപാടി നടത്തിയവരെ ദേശവിരുദ്ധ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പൊലിസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പാകിസ്താൻ ഹൈക്കോടതി. ഇന്ത്യയെ പരിഹസിച്ചായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമർശനം. ഇത് ഇന്ത്യയല്ല പാകിസ്താനാണെന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഇസ്‌ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അതർ മിൻഅല്ല ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ സർക്കാറിനെതിരെ വിരൽ ചൂണ്ടുന്നവർക്കു മേലെല്ലാം ദേശദ്രോഹക്കുറ്റം ചുമത്തുന്നത് ഉദ്ദേശിച്ചായിരുന്നു കോടതി പരാമർശം.

‘ഒരു ജനാധിപത്യ സർക്കാർ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് ഞങ്ങൾ കരുതുന്നില്ല. ഇവിടെ എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടും. കാരണം ഇത് പാകിസ്താനാണ് ഇന്ത്യയല്ല,’ മിൻഅല്ല പറഞ്ഞു.പ്രതിഷേധിക്കാൻ അനുമതി കിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.

വിമർശനത്തെ തുടർന്ന് പ്രതിഷേധക്കാരുടെ മേൽ ചുമത്തിയ ചാർജുകൾ പിൻവലിച്ചതായി ഇസ്‌ലാമാബാദ് ഡെപ്യൂട്ടി കമ്മീഷണർ കോടതിയെ ബോധിപ്പിച്ചു.അവാമി വർക്കേർസ് പാർട്ടിയിലെയും പാഷ്തൻ തഹഫുസ് പാർട്ടിയിലെയും 23 പേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്.

പാകിസ്താൻ നാഷണൽ പ്രസ് ക്ലബിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പി.ടി.എം പാർട്ടി നേതാവായ മൻസൂർ പസ്തീനെ അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നുപ്രതിഷേധം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.