2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

‘അവര്‍ നിങ്ങളുടെ മക്കളെ ബലാത്സംഗം ചെയ്യും, അവരെ കൊന്നു കളയൂ’- ഷഹിന്‍ ബാഗ് പ്രതിഷേധക്കാര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ഒരു ബി.ജെ.പി നേതാവ് കൂടി

ന്യൂഡല്‍ഹി: ഷഹീന്‍ബാഗിലെ സി.എ.എ വിരുദ്ധ സമരക്കാര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ഒരു ബി.ജെ.പി നേതാവു കൂടി. ബി.ജെ.പി എം.പി പര്‍വേശ് സാഹിബ് സിങ് വര്‍മയാണ് സമരക്കാര്‍ക്കെതിരെ വിഷം കുത്തി നിറച്ച പരാമര്‍ശവുമായി രംഗത്തെത്തിയത്.

‘ലക്ഷക്കണക്കിന് ആളുകളാണ് അവിടെ (ഷഹീന്‍ബാഗില്‍) കൂടിയിരിക്കുന്നത്. ഡല്‍ഹിയിലെ ആളുകള്‍ ചിന്തിക്കുകയും തീരുമാനമെടുക്കുകയും വേണം. അവര്‍ നിങ്ങളുടെ വീടുകളില്‍ കയറും. നിങ്ങളുടെ പെണ്‍മക്കളേയും ,ഹോദരിമാരേയും ബലാത്സംഗം ചെയ്യും. അവരെ കൊന്നു കളയുക. ഇന്നാണ് അതിന്റെ സമയം. നിങ്ങളെ രക്ഷിക്കാന്‍ നാളെ അമിത് ഷായോ മോദിയോ ഉണ്ടായിക്കൊള്ളണമെന്നില്ല’ പര്‍വേശ് വര്‍മ പറഞ്ഞു. പശ്ചിമ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പര്‍വേശ് വര്‍മയുടെ പരാമര്‍ശം.

കെജ്‌രിവാള്‍ പ്രക്ഷോഭകരെ സഹായിക്കുന്നുണ്ടെന്ന് പര്‍വേശ് ആരോപിച്ചു. ‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കശ്മീരിലുണ്ടായ തീ ഡല്‍ഹിക്കാര്‍ക്കറിയാം. കശ്മീരി പണ്ഡിറ്റുകളുടെ പെണ്‍മക്കളുടേയും സഹോദരിമാരിയുടേയും ബലാത്സംഗത്തിലേക്കാണ് അത് നയിച്ചത്. ഈ തീ പിന്നെ ഉത്തര്‍പ്രദേശിലും ഹൈദരാബാദിലും കേരളത്തിലും അടയാളം കാണിച്ചു. ഇപ്പോഴത് ഡല്‍ഹിയുടെ ഒരു മൂലയിലുമെത്തിയിരിക്കുന്നു’- വര്‍മ വിഷലിപ്തമായി. ബി.ജെ.പി ഡല്‍ഹിയില്‍അധികാരത്തിലെത്തിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഷഹീന്‍ബാഗ് സമരക്കാരെ തുടച്ചു നീക്കുമെന്നും പര്‍വേശ് മുന്നറിയിപ്പു നല്‍കി.

തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നത് ബി.ജെ.പി നേതാക്കള്‍ പതിവാക്കിയിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.