2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ലോകമഹായുദ്ധ കാലത്തു പോലും ഇങ്ങനെ അടച്ചുപൂട്ടല്‍ ഉണ്ടായിട്ടുണ്ടാവില്ല’- ലോക്ക്ഡൗണിനെതിരെ വീണ്ടും രാഹുല്‍

ന്യൂഡല്‍ഹി: ലോക മഹായുദ്ധ കാലത്തു പോലും ഇങ്ങനെ ഒരു അടച്ചുപൂട്ടല്‍ ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

‘ലോക്ക്ഡൗണ്‍ ഇന്ത്യയില്‍ നടപ്പാക്കിയ രീതി ലോകമഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമായ രീതിയിലാണ്. ലോക മഹായുദ്ധകാലത്ത് പോലും ലോകം ഇങ്ങനെ അടച്ചുപൂട്ടിക്കാണുമെന്ന് എനിക്ക് തോന്നുന്നില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തെ സാധാരണക്കാരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും സംബന്ധിച്ച് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലാണ് രാഹുലിന്റെ പരമര്‍ശം.

ഇന്ത്യയില്‍ വളരെ നിര്‍ദ്ദയമായ രീതിയിലാണ് ലോക് ഡൗണ്‍ നടപ്പാക്കിയതെന്ന് രാജീവ് ബജാജ് അഭിപ്രായപ്പെട്ടു.
ഇതുപോലൊരു ലോക്ക്ഡൗണിനെക്കുറിച്ച് ലോകത്തെവിടേയും താന്‍ കേട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.