2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണം- ബാബാ രാംദേവ്

 

അലിഗഢ്: രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശവും സര്‍ക്കാര്‍ ഉദ്യോഗവും റദ്ദാക്കണമെന്ന് ബാബാ രാംദേവ്. ഇത്തരക്കാരെ സര്‍ക്കാര്‍സേവനങ്ങളില്‍ നിന്നെല്ലാം അകറ്റി നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അലിഗഢില്‍ പതഞ്ജലി വസ്ത്രനിര്‍മാണ യൂനിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണം. അവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും അനുവദിക്കരുതെ. അവരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കരുത്. സര്‍ക്കാര്‍ ആശുപത്രികള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്. സര്‍ക്കാര്‍ ജോലികളും നല്‍കരുത്. ഇങ്ങനെയൊക്കെ ആയാല്‍ ജസംഖ്യാനിയന്ത്രണം താനെ നടന്നോളും’- രാംദേവ് പറഞ്ഞു.

കഴിഞ്ഞ നവംബറിലും രാംദേവ് ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയിരുന്നു. രാജ്യത്ത് തന്നെപോലെ
അവിവാഹിതര്‍ക്ക് പ്രത്യേക ബഹുമതികള്‍ നല്‍കണമെന്നും വിവാഹം കഴിഞ്ഞ് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്നുമായിരുന്നു അന്ന് നടത്തിയ പരാമര്‍ശം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.