2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ബി.ജെ.പി എം.പിയുടെ വാര്‍ത്താ സമ്മേളനത്തിനിടെ ചെരുപ്പേറ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.ജെ.പി. എം.പിയുടെ വാര്‍ത്താ സമ്മേളനത്തിനിടെ ചെരുപ്പേറ്. ജി.വി.എല്‍ നരസിംഹ റാവുവിന്റെ വാര്‍ത്താസമ്മേളനത്തിനിടെയാണ് സംഭവം.വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ഹാളില്‍ ഉണ്ടായിരുന്നയാള്‍ എം.പി.ക്ക് നേരെ ഷൂ എറിയുകയായിരുന്നു.

തുടര്‍ന്ന് അവിടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഇയാളെ ബലമായി പിടിച്ച് പുറത്താക്കി. ഷൂ എറിഞ്ഞയാള്‍ ഒരു ഡോക്ടറാണെന്നാണ് റിപ്പോര്‍ട്ട്. എന്താണ് കരാണമെന്ന് വ്യക്തമല്ല.

ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു സംഭവം. ഷൂ ഏറിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ജി.വി.എല്‍ നരസിംഹ റാവു ആരോപിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News