2020 January 20 Monday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

കര്‍’നാടകം’ തുടരുന്നു: ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തി, ഹോട്ടലില്‍ പ്രവേശിപ്പിക്കുന്നത് തടയാന്‍ പൊലിസ്

ഹോട്ടലിന് പുറത്ത് ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം

മുംബൈ: കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു. പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുന്ന സാഹചര്യത്തിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്. കര്‍ണാടക നേതാവ് ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തി. ബി.ജെ.പി ഹോട്ടലില്‍ താമസിച്ചിപ്പിരിക്കുന്ന എം.എല്‍.എമാരെ കാണാനാണ് അദ്ദേഹം മുംബൈയിലെത്തിയിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ റിസോര്‍ട്ടില്‍ പ്രവേശിപ്പിക്കുന്നത് തടയുമെന്ന നിലപാടിലാണ് പൊലിസ്. ബി.ജെ.പി പ്രവര്‍ത്തകരും ഹോട്ടലിന് പുറത്ത് പ്രതിഷേധിക്കുന്നുണ്ട്. ശിവകുമാര്‍ മടങ്ങിപ്പോവണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

അതേസമയം, ഹോട്ടലില്‍ തങ്ങള്‍ മുറിയെടുത്തിട്ടുണ്ടെന്നും ആര്‍ക്കും തടയാനാവില്ലെന്നും ശിവകുമാര്‍ ഹോട്ടലിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ജെ.ഡി.എസ് എ.എല്‍.എ ശിവലിംഗ ഗൗഡയും ശിവകുമാറിനെ അനുഗമിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.