2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മരിച്ച മാതാവിനെ തൊട്ടു വിളിച്ച് ലോകത്തെ കരയിച്ച കുഞ്ഞിനെ ഏറ്റെടുത്ത് ഷാരൂഖ് ഖാൻ

മുസഫർപുർ: ഇന്ത്യൻ കുടിയേറ്റത്തൊഴിലാളികളുടെ മുഖമായി മാറിയ ഒരു വയസ്സുകാരനെ ഏറ്റെടുത്ത് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ബീഹാറിലെ മുസഫർപുർ റെയിൽവേസ്റ്റേഷനിൽ അമ്മ മരിച്ചതറിയാതെ ഉണർത്താൻ ശ്രമിക്കുന്ന കുഞ്ഞിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ കുഞ്ഞിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മീർ ഫൗണ്ടേഷൻ.

കുഞ്ഞിനെയും കുടുംബത്തെയും കണ്ടെത്താൻ സഹായിച്ചതിൽ സോഷ്യൽമീഡിയയ്ക്ക് നന്ദി പറഞ്ഞ് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. ‘ആ കുഞ്ഞിനെ അറിയാൻ സഹായിച്ച എല്ലാവർക്കും നന്ദി. ഏറ്റവും നിർഭാഗ്യകരമായ നഷ്ടത്തിൽനിന്നും മോചിതനാകാനുള്ള കരുത്ത് അവനുണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുകയാണ്. അവന്റെ വേദന എനിക്ക് മനസിലാവും. ഞങ്ങളുടെ സ്‌നേഹവും പിന്തുണയും നിനക്കൊപ്പമുണ്ട് കുഞ്ഞേ’, ഷാരൂഖ് ട്വീറ്റ് ചെയ്തു.

കുട്ടിയെ കണ്ടെത്തിയ വിവരം അറിയിച്ച് മീർ ഫൗണ്ടേഷനും രംഗത്തെത്തി. ‘ഈ കുഞ്ഞിലേക്ക് എത്താൻ ഞങ്ങളെ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന കുഞ്ഞിന്റെ വീഡിയോ അത്രത്തോളം ഹൃദയഭേദകമായിരുന്നു. ഞങ്ങൾ അവനെ സഹായിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മുത്തച്ഛന്റെ കൂടെയാണ് കുട്ടിയിപ്പോൾ ഉള്ളത്’, മീർ ഫൗണ്ടേഷൻ ട്വീറ്റ് ചെയ്തു.

 

കുട്ടിയും സഹോദരനും മുത്തച്ഛനൊപ്പം നിൽക്കുന്നതിന്റെ ചിത്രമടക്കമായിരുന്നു ട്വീറ്റ്.

കൊവിഡ് വ്യാപനത്തിന് പിന്നാലെ ഷാറൂഖും മീർ ഫൗണ്ടേഷനും നിരവധി സഹായങ്ങൾ ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.