2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കോടതി വിധിക്കായി കാത്തിരിക്കില്ല, രാമക്ഷേത്രം 2025ല്‍ നിര്‍മിക്കും- മോദിയെ തള്ളി നിലപാട് വ്യക്തമാക്കി ആര്‍.എസ്.എസ്

പ്രയാഗ്‌രാജ്: രാമക്ഷേത്ര നിര്‍മാണത്തില്‍ നിലപാട് വ്യക്തമാക്കി ആര്‍.എസ്.എസ്. രാമക്ഷേത്രം 2025ല്‍ നിര്‍മിക്കുമെന്ന് സംഘടനയിലെ രണ്ടാമന്‍ ഭയ്യാജി ജോഷി യു.പിയില്‍ കുംഭമേളക്കിടെ സംഘടിപ്പിച്ച പരിപാടിയില്‍പറഞ്ഞു.

2025ല്‍ രാമക്ഷേത്രം നിര്‍മാണം നടത്തും. അതോടെ രാജ്യത്തിന്റെ വികസനം ത്വരിതമാകും- ഭയ്യാജി പറഞ്ഞു. 1952ല്‍ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം നിര്‍മിച്ചപ്പോള്‍ ഇത്തരത്തില്‍ രാജ്യത്തിന്റെ വികസന വേഗം കൂടിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത 150 വര്‍ഷത്തേക്ക് രാജ്യത്തിന്റെ മുതല്‍ക്കൂട്ടായിരിക്കും രാമക്ഷേത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാമക്ഷേത്ര നിര്‍മാണത്തിനായി അന്തിമ സുപ്രിം കോടതി വിധി വരുന്നത് വരെ കാത്തിരിക്കാന്‍ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. സുപ്രിംകോടതിയില്‍ നിന്ന് അന്തിമവിധി വന്നതിന് ശേഷം മാത്രമേ വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത് പരിഗണിക്കു എന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ശിവസേന ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ രാമക്ഷേത്ര നിര്‍മാണം ഉടന്‍ തുടങ്ങണമെന്നാണ് ആവശ്യപ്പെടുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.