2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കേരളത്തിന് തിരിച്ചടി; മൊറട്ടോറിയം നീട്ടാനാവില്ലെന്ന് ആര്‍.ബി.ഐ

ന്യൂഡല്‍ഹി: കേരളത്തിലെ കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി നല്‍കാനാകില്ലെന്ന് ആര്‍.ബി.ഐ. മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാത്ത പരിഗണന കേരളത്തിന് മാത്രം നല്‍കാനാവില്ലെന്ന് ആര്‍.ബി.ഐ ബാങ്കേഴ്‌സ് സമിതിയെ അറിയിച്ചു.

മാര്‍ച്ച് 31നാണ് മൊറട്ടോറിയം കാലാവധി അവസാനിച്ചത്. ഇതോടെ ബാങ്കുകള്‍ക്ക് ഇനി ജപ്തി നടപടിയിലേക്ക് നീങ്ങാം.

പ്രതിഷേധവുമായി കേരളം; ആവശ്യമെങ്കില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറെ കാണും- കൃഷിമന്ത്രി
ആര്‍.ബി.ഐ നിലപാടിനെതിരെ കേരള സര്‍ക്കാര്‍ രംഗത്തെത്തി. നടപടി നിഭാഗ്യകരമെന്ന് കൃഷിമന്ത്രി വി. എസ് സുനില്‍കുമാര്‍ പ്രതികരിച്ചു. ആവശ്യമെങ്കില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ നേരിട്ട് കാണും. സംസ്ഥാന തല ബാങ്കേഴസ് സമിതി വിളിച്ചു കൂട്ടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോയാല്‍ സഹകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.