2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

റാഫേല്‍ പരാമര്‍ശം: രാഹുല്‍ ഗാന്ധി സുപ്രിം കോടതിയില്‍ ഖേദം പ്രകടിപ്പിച്ചു

ന്യൂഡല്‍ഹി: റാഫേല്‍ അഴിമതിയില്‍ പ്രധാനമന്ത്രി കള്ളനാണെന്ന് സുപ്രിംകോടതിയും കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചു. പ്രചാരണച്ചൂടില്‍ പറഞ്ഞു പോയതാണെന്ന് രാഹുല്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കോടതി ഇങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും കോടതിയലക്ഷ്യക്കേസില്‍ അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി പറയുന്നു. ഇനി മേലാല്‍ കോടതി രേഖപ്പെടുത്തുന്ന വിവരങ്ങളോ നിരീക്ഷണോ അല്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ മറുപടി നാളെ സുപ്രിം കോടതി പരിഗണിക്കും.

റഫാല്‍ കേസില്‍ സുപ്രിം കോടതിയുടെ ഇടക്കാല വിധി പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി അഴിമതി നടത്തിയതായി സുപ്രിം കോടതി പറഞ്ഞെന്നായിരുന്നു അമേത്തിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശം. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് ബി.ജെ.പി സുപ്രിം കോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയത്.

കഴിഞ്ഞ തവണ ഈ കേസ് പരിഗണിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അനുചിതമായി എന്ന് കോടതി നിരീക്ഷിച്ചിരുന്നു. നാളെ കേസ് പരിഗണിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ സത്യവാങ്മൂലം പരിഗണിച്ച ശേഷം കോടതി തീരുമാനം അറിയിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.