2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

പാര്‍ട്ടിയില്‍ കുടുംബമില്ല, എല്ലാവരും സമന്മാര്‍- ആദ്യ യോഗത്തില്‍ തന്നെ ഇത് തെളിയിച്ച് പ്രിയങ്ക

ന്യൂഡല്‍ഹി: പാര്‍ട്ടിക്കുള്ളില്‍ കുടുംബമല്ല പ്രധാനമെന്ന് പങ്കെടുത്ത ആദ്യ യോഗത്തില്‍ തന്നെ തെളിയിച്ചിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. പാര്‍ട്ടിയില്‍ തല മുതിര്‍ന്നവരേക്കാള്‍ ഒട്ടും വലുതല്ല താനെന്നാണ് പ്രിയങ്കയുടെ നിലപാട്. വ്യാഴാഴ്ച വൈകുന്നേരം നടന്ന പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത പ്രിയങ്കാ ഗാന്ധി സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ സമീപത്തായിരുന്നില്ല ഇരുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്റെ സീറ്റില്‍ നിന്ന് അകന്ന് ജ്യോതിരാദിത്യ സിന്ധ്യയുടെ സമീപത്തായിരുന്നു പ്രിയങ്കയുടെ സ്ഥാനം. തലമുതിര്‍ന്നവര്‍ക്കാണ് പാര്‍ട്ടി എന്നും പരിഗണന നല്‍കുക എന്നത് പ്രിയങ്ക തന്റെ പ്രവര്‍ത്തിയിലൂടെ കാണിക്കുകയായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക സജീവ രാഷ്ട്രീയത്തിലെത്തുന്നത്. ഫെബ്രുവരി 11ന് അവര്‍ ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.