2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: പരാതിക്കാരിക്ക് നോട്ടിസ്

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ ലൈംഗികാതിക്രമ പരാതിയില്‍ പരാതിക്കാരിക്ക് നോട്ടിസ്. സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് എസ്.എ ബോഡെ അധ്യക്ഷനായ സമിതിയാണ് നോട്ടിസ് അയച്ചത്. പരാതി അന്വേഷിക്കുന്ന സമിതിക്കു മുന്നില്‍ മറ്റന്നാള്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ജസ്റ്റിസുമാരായ എന്‍.വി രമണ, ഇന്ദിരാ ബാനര്‍ജി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

സുപ്രിംകോടതിയിലെ മുന്‍ ജീവനക്കാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. വെള്ളിയാഴ്ചയാണ് സുപ്രിംകോടതിയിലെ 22 ജഡ്ജിമാര്‍ക്ക് സ്ത്രീ പരാതി നല്‍കിയത്.

ഗൊഗോയ് അദ്ദേഹത്തിന്റെ വസതിയില്‍വച്ച് ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചതായാണ് സ്ത്രീയുടെ ആരോപണം. പുറത്തുപറയാതിരിക്കാന്‍ തന്നെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കുകയും ഭര്‍ത്താവിന്റെയും സഹോദരന്റെയും ജോലി കളയുകയും ചെയ്തതായും ജഡ്ജിമാര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു. ഇതോടൊപ്പം ചില വിഡിയോ തെളിവുകളും പരാതിക്കാരി നല്‍കിയിരുന്നു. പിന്നീട് ഈ പരാതിയുടെ പകര്‍പ്പ് ചില മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.