2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

പ്രിയങ്ക നയിക്കുന്ന റോഡ് ഷോ തുടങ്ങി

ലക്‌നോ: ഉത്തര്‍പ്രദേശിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തി??െന്റ ഭാഗമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധി നടത്തുന്ന ആദ്യ റോഡ് ഷോയ്ക്ക് ലക്‌നോവില്‍ തുടക്കം കുറിച്ചു. സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി, പശ്ചിമ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും പ്രിയങ്കക്കൊപ്പമുണ്ട്.

പ്രത്യേകം രൂപകല്‍പന ചെയ്?ത അലങ്കരിച്ച ട്രക്കിനു മുകളില്‍ നിന്നുകൊണ്ടാണ് നേതാക്കളുടെ യാത്ര.

ഗാന്ധി കുടുംബത്തിന്റെ ശക്തി പ്രദേശമായ അമേത്തി, റായ്ബറേലി മണ്ഡലങ്ങള്‍ക്ക് പുറത്ത് പ്രിയങ്ക പങ്കെടുക്കുന്ന ആദ്യ റോഡ് ഷോ ആണിത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.