2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

മോദി താഴ്ന്ന ജാതിക്കാരനല്ല, ജാതി വിവേചനത്തിന്റെ വേദന മോദിക്കറിയില്ല- മായാവതി

ലക്‌നോ: പിന്നാക്ക ജാതിക്കാരനായല്ല മോദി ജനിച്ചതെന്നും ജാതി വിവേചനത്തിന്റെ വേദന എന്താണെന്ന് മോദിയ്ക്ക് അറിയില്ലെന്നും ബി.എസ്.പി അധ്യക്ഷ മായാവതി.

‘പിന്നാക്ക ജാതിക്കാരനാണെന്ന് സ്വയം വിശദീകരിച്ചു കൊണ്ടാണ് മോദി ജാതിയെ കുറിച്ച് സംസാരിക്കുന്നത്. ജന്മം കൊണ്ട് പിന്നാക്കക്കാരനായിരുന്നെങ്കില്‍ ആര്‍.എസ്.എസ് മോദിയെ പ്രധാനമന്ത്രിയാക്കുമായിരുന്നില്ല. കല്യാണ്‍ സിങ്ങിനെ പോലുള്ള നേതാക്കളോട് ആര്‍.എസ്.എസ് ചെയ്തത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്’ മായാവതി പറഞ്ഞു.

എസ്.പിബി.എസ്.പി സഖ്യം രാഷ്ട്രീയ നേട്ടത്തിനായ ജാതീയത ആയുധമാക്കുന്നുവെന്ന മോദിയുടെ ആരോപണത്തെയും മായാവതി തള്ളി. എസ്.പി- ബി.എസ്.പി സഖ്യത്തിനെതിരെ ജാതി അധിക്ഷേപം നടത്തുന്ന മോദിയുടെ നിലപാട് ബാലിശവും പരിഹാസ്യവുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

സഖ്യത്തിനെതിരെ വിമര്‍ശനമുന്നയിക്കുന്നതിന് പകരം മോദി ഗുജറാത്തിലേക്ക് നോക്കണം, അവിടെ ദലിതനെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കുന്നില്ല. സ്വന്തം വിവാഹത്തിന് പോലും ഒരു ദലിതനെ കുതിരപ്പുറത്ത് കയറാന്‍ സമ്മതിക്കുന്നില്ല. മായാവതി പറഞ്ഞു.

മോദി താഴ്ന്ന ജാതിയില്‍ പെട്ടയാളല്ല. ജാതി വിവേചനത്തിന്റെ വേദന മോദിക്കറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News