2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘തുടരെത്തുടരെ വെടിയൊച്ച കേട്ടു, ചെന്നു നോക്കിയപ്പോള്‍ തിരിച്ചു പോവാന്‍ പൊലിസ് ആവശ്യപ്പെട്ടു’- വികാസ് ദുബെയുടെ മരണത്തില്‍ നാട്ടുകാര്‍

കാണ്‍പൂര്‍: വികാസ് ദുബെ കൊല്ലപ്പെട്ട സ്ഥലത്തു നിന്ന് പുലര്‍ച്ചെ തുടരെത്തുടരെ വെടിയൊച്ച കേട്ടിരുന്നതായി നാട്ടുകാര്‍. ശബ്ദം കേട്ട് ചെന്ന തങ്ങളെ പൊലിസ് അവിടേക്ക് അടുപ്പിച്ചില്ലെന്നും തിരിച്ചു പോവാന്‍ ആവശ്യപ്പെട്ടെന്നും ഇവര്‍ പറയുന്നു.

‘വെടിയൊച്ച കേട്ട് ചെന്ന ഞങ്ങളോട് പൊലിസ് പോവാന്‍ ആവശ്യപ്പെട്ടു. വീട്ടിലേക്ക് പോവുന്ന വഴിയായിരുന്നു ഞങ്ങള്‍’- സമീപത്തുകാരനായ ആശിഷ് പവന്‍ പറയുന്നു. പരിക്കേറ്റവരെ അവരുടെ വാഹനത്തില്‍ തന്നെയാണ് ആശുപത്രയിലെത്തിച്ചതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

യു.പിയില്‍ എട്ട് പൊലിസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സേംഭവത്തിലെ മുഖ്യപ്രതി മാഫിയ സംഘത്തലവന്‍ വികാസ് ദുബെ ഇന്ന് പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ ഓടാന്‍ ശ്രമിച്ച ദുബെയെ വെടിവെക്കുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. മധ്യപ്രദേശില്‍ നിന്ന് കാണ്‍പൂരിലേക്ക് വന്ന പൊലിസ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.

നേരത്തെ പിടിയിലായ മൂന്നു പേരെ പൊലിസ് വെടിവെച്ച് കൊന്നിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊലപ്പെടുത്തിയതെന്നാണ് അതിനും പൊലിസ് നല്‍കിയ വിശദീകരണം. ദുബെയുടെ വലംകൈ എന്നറിയറിയപ്പെടുന്നഅമര്‍ ദുബെയും കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.