2020 May 25 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സ്വേച്ഛാധിപതികളെ കാലം മായ്ച്ചു കളയും നായകര്‍ എക്കാലവും ബാക്കിയാവും – സഞ്ജീവ് ഭട്ടിന്റെ മക്കള്‍

പിതാവിന്റെ നീതിക്കായുള്ള പോരാട്ടത്തെ കുറിച്ച് ദ ലോജിക്കല്‍ ഇന്ത്യനില്‍ സഞ്ജീവ് ഭട്ടിന്റെ മക്കള്‍ എഴുതിയ കുറിപ്പ്

2019 ജൂണ്‍ 20. അന്നാണ് വികലമായി പോയ ഇന്ത്യന്‍ നീതി, നിഷ്‌ക്കളങ്കനായ ഒരു മനുഷ്യനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അതും കെട്ടിച്ചമച്ച ഒരു കള്ളക്കേസില്‍. എന്തായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. വെറുപ്പിന്റേയും അക്രമത്തിന്റേയും ആളുകള്‍ക്കെതിരെ ധൈര്യസമേതം ശബ്ദമുയര്‍ത്തിയതായിരുന്നു അദ്ദേഹത്തിന്റെ തെറ്റ്. മറ്റുള്ളവരെല്ലാം മൊനം പാലിച്ചിട്ടും രാഷ്ട്രീയ പകപോക്കലുകള്‍ക്ക് നിരന്തരമായി ഇരയായിട്ടും പിന്മാറാതിരുന്നതും.

സഞ്ജീവ് ഭട്ടാണ് ആ മനുഷ്യന്‍. ആ മനുഷ്യന്‍ ഞങ്ങളുടെ അഛനാണ്. 2002ലെ ഗുജറാത്ത് വംശഹത്യയുടെ അന്വേഷണ കമ്മീഷനു മുമ്പില്‍ അച്ഛന്‍ സാക്ഷി പറയാന്‍ പോയ ദിവസം ഇന്നും ഓര്‍ക്കുന്നു. ഇനി മുതല്‍ ഞങ്ങളുടെ ജീവിതെ പഴയതു പോലെ ആയിരിക്കില്ലെന്ന് അന്നു തന്നെ എനിക്ക് നന്നായി അറിയാമായിരുന്നു. സമാനതകളില്ലാത്ത പ്രതികാര ദാഹിയും പൈശാചിക സ്വഭാവമുള്ളതുമായ ഒരാളോടാണ് അഛന്റെ യുദ്ധം. അന്നും ഞങ്ങള്‍ ഭയപ്പെട്ടിട്ടില്ല. ഇന്നും ഞങ്ങള്‍ ഭയപ്പെടുന്നില്ല. അവരുടെ കയ്യില്‍ അധികാരമുണ്ടായിരിക്കാം. എന്നാല്‍ ഞങ്ങളോടൊപ്പം സത്യമുണ്ട്. ഞങ്ങളുടെ പ്രമാണങ്ങളുണ്ട്. ഭയത്തില്‍ നിന്നും ക്രൗര്യത്തില്‍ നിന്നുമാണ് അവരുടെ ശക്തി. എന്നാല്‍ ആദരവും ധര്‍മവുമാണ് ഞങ്ങളുടെ ശക്തി. നിങ്ങള്‍ എങ്ങിനെയാണ് പിടിച്ചു നില്‍ക്കുന്നതെന്ന് ആളുകള്‍ ഞങ്ങളോട് ചോദിക്കുന്നു. അവരോടെല്ലാം എനിക്ക് ഒന്നേ പറയാനുള്ളു. അസാധാരണമായ കരുത്തുള്ള ഒരാളുടെ കരുത്തുറ്റ കുടുംബമാണ് ഞങ്ങള്‍. സ്വഛാധിപതികള്‍ വരും പോവും. ചരിത്രം അവരെ ഒരു കറുത്ത പാടുപോലെ മായ്ച്ചു കളയും. എന്നാല്‍ നായകര്‍ അവര്‍ എക്കാലവും ജീവിക്കും.

അനീതികള്‍ക്ക് നേരെ ശബ്ദിക്കുന്ന നീതിനായ പൊലിസ് ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നില്ല സഞ്ജീവ് ഭട്ട്. നല്ല പിതാവ് കൂടിയായിരുന്നു. ഒരു പ്രയാസവും കൂടാതെ നിരവധി രോളുകള്‍ ഭംഗിയായി അദ്ദേഹം നിര്‍വ്വഹിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം ഞങ്ങള്‍ക്ക് പിതാവ് മാത്രമായിരുന്നില്ല. ഞങ്ങളുടെ മാര്‍ഗദര്‍ശി, അധ്യാപകന്‍, സുഹൃത്ത്, വിശ്വസ്തകൂട്ടാളി, ശക്തനായ നരൂപകന്‍, കരുത്തുറ്റ പങ്കാളി, ഞങ്ങളുടെ ഇഷ്ടം, ഞങ്ങളുടെ കരുത്ത്,ഞങ്ങളുടെ ധ്രുവനക്ഷത്രം..അങ്ങിനെ എല്ലാമായിരുന്നു. വീടിന്റെ നാലു ചുവരുകള്‍ക്കപ്പുറം ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഞങ്ങളുടെ ഹീറോ ഞങ്ങളുടെ രക്തത്തിലും മാംസത്തിലുമുണ്ടായിരുന്നു. അദ്ദേഹത്തെ അഛാ എന്നു വിളിക്കുന്നത് ഞങ്ങള്‍ക്ക് അങ്ങേ അറ്റത്തെ ബഹുമതിയും അംഗീകാരവുമായിരുന്നു.

ഭീതിയില്ലാതെ ജീവിക്കാനും റിസ്‌ക്കുകള്‍ ഏറ്റെടുക്കാനുമാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത്. പഠിച്ചുകൊണ്ടേയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിലെല്ലാമുപരി സ്വന്തമായ ശബ്ദമുണ്ടാവണമെന്ന് അദ്ദേഹം ശഠിച്ചു. ചോദ്യങ്ങള്‍ ചോദിക്കാന്‍ അദ്ദേഹം പഠിപ്പിച്ചു. അനീതിക്കു മുന്നില്‍ നിശ്ശബ്ദനാവരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. വലുതാവുമ്പോള്‍ ഒരപു പാട് വഴിത്താരക്ള്‍ ജീവിത്തില്‍ മുറിച്ചു കടക്കേണ്ടി വരുമെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. ചിലത് എളുപ്പമായിരിക്കും എന്നാല്‍ തെറ്റായിരിക്കും. അതേസമയം മറ്റു ചിലത് പ്രയാസമാണെങ്കിലും നന്മയായിരിക്കും. ആ നിമിഷം നാമെടുക്കുന്ന തീരുമാനങ്ങളാണ് ബാക്കിയുള്ള നമ്മുടെ ജീവിതം എങ്ങിനെയാവുമെന്ന് തിട്ടപ്പെടുത്തുന്നത്.

കഴിഞ്ഞ 27 വര്‍ഷവും തന്റെ ജോലി നീതിയുക്തമായി കൃത്യമായി നിര്‍വ്വഹിച്ചയാളാണ് സഞ്ജീവ്. അത്തരത്തിലൊരാള്‍ക്ക് ഇതാണല്ലോ പുതിയ ഇന്ത്യ സമ്മാനിക്കുന്നതെന്നോര്‍ക്കുമ്പോള്‍ എനിക്ക് എന്നോടു തന്നെ ദേഷ്യം തോന്നുന്നു. ബലാത്സംഗികളും കൊലപാതകികളും ഭീകരരുമാമ് നമ്മുടെ നാടിനെ നിയന്ത്രിക്കുന്നത്. അനീതിക്കെതിരെ പോരാടുന്നവര്‍ കള്ളക്കേസുകളില്‍ കുടുങ്ങി ജയിലിലാവുന്നു.

ദിവസത്തിലെ ഓരോ സെക്കന്‍ഡും ഞാന്‍ എന്റെ പിതാവിനെ മിസ് ചെയ്യുന്നു. ഞങ്ങള്‍ ഇന്നെന്തൊക്കെയാണോ അതെല്ലാം അദ്ദേഹം കാരണമാണ്. ചരിത്രത്തിലും രാഷ്ട്രീയത്തിലും അറ്റമില്ലാത്ത ചര്‍ച്ചകളിലൂടെ വ്യത്യസ്ത കായികരൂപങ്ങള്‍ അഭ്യസിപ്പിച്ചതിലൂടെ അദ്ദേഹം എല്ലാ അറിവും ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കി. അദ്ദേഹം ഞങ്ങളുടെ ആത്മാവിന്റെ ഭാഗമായിരുന്നു.

ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്കുവേണ്ടി പൊരുതാനായി മാറ്റിവെച്ചതാണ് അച്ഛന്‍ അദ്ദേഹത്തിന്റെ ജീവിതമെന്ന് ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ മക്കള്‍. ഇനി അദ്ദേഹത്തിനുവേണ്ടി പോരാടാനുള്ള തങ്ങളുടെ അവസരമാണിതെന്നും ദ ലോജിക്കല്‍ ഇന്ത്യനിലെഴുതിയ കുറിപ്പില്‍ സഞ്ജീവ് ഭട്ടിന്റെ മക്കളായ ആകാഷിയും ശന്തനുവും പറയുന്നു.

സഞ്ജീവ് ഭട്ടിനെതിരെ നടന്ന അനീതി പരമ്പര ഞങ്ങള്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യും. അച്ഛന് നീതി കിട്ടി അദ്ദേഹം കുടുംബത്തിനൊപ്പം തിരിച്ചെത്തുവരെ ഞങ്ങള്‍ വിശ്രമിക്കില്ല. ഇത് എല്ലാവര്‍ക്കുമായി ഞങ്ങള്‍ നല്‍കുന്ന വാഗ്ദാനമാണ്.

വലിയ തോതിലുള്ള നിയമലംഘനങ്ങള്‍ നടന്നിരിക്കുകയാണ്. ധീരവും സത്യസന്ധവുമായ ഒരു ശബ്ദം അടച്ചുവെക്കപ്പെട്ടിരിക്കുകയാണ്. ആര്‍ക്കുവേണ്ടിയാണോ ഞങ്ങളുടെ അച്ഛന്‍ പൊരുതിയത് അതേ ആളുകള്‍ മൗനം പാലിക്കുകയാണ്. നിങ്ങള്‍ക്കുവേണ്ടി ഒരിക്കല്‍ പോലും പോരാടാതിരിക്കാത്ത ആ മനുഷ്യന്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടപ്പോള്‍ നിങ്ങള്‍ നിശബ്ദം നോക്കി നില്‍ക്കുകയാണ്. നിങ്ങളുടെ സംരക്ഷണത്തിനായി എല്ലാം നഷ്ടപ്പെട്ട ആ മനുഷ്യനെ രക്ഷിക്കാനുള്ള ധീരതപോലും നിങ്ങള്‍ കാണിക്കുന്നില്ല. നിങ്ങളുടെ ഭീരുത്വത്തിന്റെ മൗനം നിരാശാജനകമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.