2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കുട്ടികളുടെ ലൈംഗീക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍: വിവിധ രാജ്യങ്ങളില്‍ നിന്നായി 338 പേര്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ വില്‍പന നടത്തുകയും പ്രചകരിപ്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട വിവിധ രാജ്യങ്ങളില്‍ നിന്നായി 338 പേര്‍ അറസ്റ്റില്‍. യു.എസ്, യു.കെ, ദക്ഷിണ കൊറിയ, ജര്‍മനി, സഊദി അറേബ്യ, യു.എ.ഇ, ചെക് റിപ്പബ്ലിക്, കാനഡ, അയര്‍ലന്‍ഡ്, സ്‌പെയിന്‍, ബ്രസീല്‍, ആസ്‌ത്രേലിയ, എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ലോ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരുടെ പിടിയിലായത്.

ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഡാര്‍ക്ക് വെബ്‌സൈറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്. ബിറ്റ്‌കോയിന്‍ വഴിയാണ് ഇടപാടുകള്‍ നടന്നിരുന്നത്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ വില്‍ക്കാനും വാങ്ങാനും സാധിക്കുന്ന സൈറ്റാണിത്. ഇടപാടുകാരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെച്ചാണ് കൈമാറ്റം. സൈറ്റിന് വിലക്കേര്‍പെടുത്തി.

യു.എസ്, ബ്രിട്ടന്‍ , സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്ന് 23 കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ദൃശ്യങ്ങളിലുള്ള പല കുട്ടികളേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News