2019 April 19 Friday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

രാഹുല്‍ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി-നിലപാട് വ്യക്തമാക്കി കുമാരസ്വാമി

ബംഗളൂരു: കോണ്ഡഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. തന്റെ പാര്‍ട്ടിയായ ജനതാദള്‍ സെക്യുലര്‍ ആ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും എന്‍.ഡി.ടി.വിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. മമത ഒരു കഴിവുറ്റ സ്ഥാനാര്‍ഥിയാണെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.

തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച.ഡി ദേവഗൗഡയുടെ നിലപാടും ഇതു തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പ്രാദേശിക പാര്‍ട്ടികളില്‍ ബി.ജെ.പിയേക്കാള്‍ കരുത്തുറ്റ നേതാക്കളുണ്ട്. മമത ബാനര്‍ജിയും മായാവതിയും ശക്തരായ നേതാക്കളാണ്. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ തന്നെയാണ് എന്റെ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നത്’- അദ്ദേഹം പറഞ്ഞു. മോദിയെ നേരിടാന്‍ രാഹുലിന് കഴിയുമോ എന്ന ചോദ്യത്തിന് കഴുയമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മോദി വെറും കടലാസ് പുലിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ മോദി നന്നായി സംസാരിക്കും. അദ്ദേഹത്തിന്റെ അവതരണം മികച്ചതാണ്. അദ്ദേഹം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ നേട്ടമെന്താണ്’- കുമാരസ്വാമി ചോദിച്ചു.

നേരത്തെ മമത നടത്തിയ പ്രതിപക്ഷ ഐക്യറാലിയില്‍ കുമാരസ്വാമി പങ്കെടുത്തിരുന്നു. എന്നാല്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലില്‍ റാലിയില്‍ നിന്ന് വിട്ടു നിന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.