2020 January 22 Wednesday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

‘ദേശഭക്തി എന്നാല്‍ ഭാരത് മാതാ കീ വിളിക്കലല്ല’- വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: ഭാരത് മാതാ കീ ജയ് എന്നു വിളിക്കലല്ല ദേശസ്‌നേഹമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ജാതിയുടേയും മതത്തിേെന്റയും മര്‌റും അടിസ്ഥാനത്തില്‍ ജനങ്ങളോട് വിവേചനം കാണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഭാരത് മാതാ കീ ജയ് എന്നു വിളിക്കലല്ല ദേശസ്‌നേഹം. എല്ലാവര്‍ക്കും ജയ് എന്നതാണ് ദേശഭക്തി. നിങ്ങള്‍ ജനങ്ങളെ മതം, ജാതി , പരിഷ്‌കൃതര്‍, അപരിഷ്‌കൃതര്‍ എന്നിങ്ങനെ വേര്‍തിരിക്കുകയാണെങഅകില്‍ നിങ്ങള്‍ ഭാരത് മാതാ കീ ജയ് എന്ന് പറയരുത്’- വെങ്കയ്യ നായിഡു പറഞ്ഞു. ഡല്‍ഹി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പുതിയ അഴിമതി, നിരക്ഷരത, വിശപ്പ്, ജാതിയുടെ വേലിക്കെട്ടുകള്‍ തിടങ്ങിയവയില്‍ നിന്ന് മുക്തമായ പുതിയ ഇന്ത്യയിലാണ് യുവജനങ്ങള്‍ ശ്രദ്ധയൂന്നേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാരമ്പര്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക. നെഗറ്റിവിസത്തില്‍ നിന്ന് അകന്നു നില്‍ക്കുക. പോസിറ്റിവ് നിലപാട് വളര്‍ത്തിയെടുക്കുക- അദ്ദേഹം പറഞ്ഞു. സാമൂഹിക അവബോധമുള്ളവരും സമാധാനം കാംക്ഷിക്കുന്നവരും സ്‌നേഹമുള്ളവരുമായി യുവത മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം സംഘപരിവാര്‍ പ്രവര്‍ത്തര്‍ ഹോളി ആഘോഷത്തിനിടെ പാകിസ്താനിലേക്ക് പോകൂ എന്ന് ആക്രോശിച്ച് ഒരു കുടുംബത്തെ മര്‍ദ്ദിച്ചിരുന്നു. ഗുജറാത്തില്‍ ദലിത് വിദ്യാര്‍ഥിയെ നീ പഠുക്കേണ്ടവനല്ലെന്നു പറഞ്ഞ് ഉടര്‍ന്ന ജാതിക്കാര്‍ ക്രൂരമായി തല്ലിച്ചതച്ചതും കഴിഞ്ഞ ദിവസമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.