2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

ഭീകരാക്രമണം മറയാക്കി മുസ്‌ലിങ്ങള്‍ക്കെതിരെ അക്രമം അഴിച്ചു വിടാന്‍ ഹിന്ദുത്വ ശക്തികള്‍ കോപ്പു കൂട്ടുന്നു- ന്യൂനപക്ഷ കമ്മീഷന്‍

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ മറവില്‍ രാജ്യത്തെ മുസ്‌ലിങ്ങള്‍ക്കെതിരെ കലാപം ഇളക്കി വിടാന്‍ ഹിന്ദുത്വ ശക്തികള്‍ കോപ്പു കൂട്ടുന്നതായി ന്യൂനപക്ഷ കമ്മീഷന്‍. ഇക്കാര്യം ഡല്‍ഹി പൊലിസിന്റെ ശ്രദ്ധയില്‍ പെടുത്തിയതായി ഡല്‍ഹി കമ്മിഷന്‍ ഫോര്‍ മൈനോറിറ്റീസ് അറിയിച്ചു.

‘പുല്‍വാമ തീവ്രവാദ ആക്രമണത്തിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്കെതിരെ ആക്രമണമുണ്ടാകുന്നുണ്ട്. സാധാരണക്കാരായ മുസ്‌ലിങ്ങള്‍ വരെ ആക്രമിക്കപ്പെടുന്നു.’ -ഡല്‍ഹി പൊലിസ് കമ്മീഷണര്‍ അമുല്യ പട്‌നായിക്കിന് അയച്ച കത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ പാനല്‍ ചെയര്‍പേഴ്‌സണ്‍ സഫാറുല്‍ ഇസ്‌ലം ഖാന്‍ ചൂണ്ടിക്കാട്ടുന്നു.

ഡല്‍ഹിയില്‍ വരെ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. പ്രതിഷേധങ്ങളെ കലാപത്തിലേക്കു വഴിതിരിച്ചുവിടാനുള്ള ആസൂത്രിതമായ ശ്രമമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘ മുസ് ലിം ഭൂരിപക്ഷ മേഖലകളിലും ഇരുകൂട്ടരുമുള്ള മേഖലകളിലെ മുസ്‌ലിം വീടുകള്‍ക്കു മുമ്പിലും റാലികള്‍ നടത്തുകയാണ്ഹിന്ദുത്വ ആള്‍ക്കൂട്ടങ്ങള്‍ ചെയ്യുന്നത്. റാലിക്കിടെ അവര്‍ പ്രകോപനപരമായ മുദ്രവാക്യങ്ങള്‍ മുഴക്കും’- അദ്ദേഹം പറയുന്നു. അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ ജമ്മു നഗരത്തിലുണ്ടായതുപോലുള്ള കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. ഡല്‍ഹി പൊലിസ് സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നും ഇസ്‌ലം ഖാന്‍ ആവശ്യപ്പെടുന്നു.

പുല്‍വാമ സംഭവത്തിനു പിന്നാലെ വെള്ളിയാഴ്ച പാട്‌നയിലെ കാശ്മീരി ബസാറിലെ കശ്മീരികള്‍ക്കുനേരെ ആക്രമണം നടന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് എട്ട് കടകള്‍ നടത്തിയിരുന്ന 40 കശ്മീരികള്‍ ബിസിനസ് അവസാനിപ്പിച്ച് നാട്ടിലേക്കു തിരിക്കാന്‍ വരെ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ ശനിയാഴ്ച ഡെറാഡൂണിലെ കശ്മീരികള്‍ക്കുനേരെയും ഭീഷണി ഉയര്‍ന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.