2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സര്‍വ്വകലാശാലകളിലെ ദേശവിരുദ്ധരെ ചികിത്സിക്കാന്‍ ഒരു വഴിയേ ഉള്ളൂ, പശ്ചിമ യു.പിക്കാര്‍ക്ക് സംവരണം- പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി

ലഖ്‌നോ: പശ്ചിമ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കലാണ് ജവഹര്‍ലാല്‍ നെഹ്‌റു, ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലകളിലെ ദേശവിരുദ്ധരെ ചികിത്സിക്കാനുള്ള ഒരേഒരു വഴിയെന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍. പിന്നെ അവിടെ ആര്‍ക്കും ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ കഴിയില്ലെന്നും പൗരത്വ (ഭേദഗതി) നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള റാലിയില്‍ അദ്ദേഹം പ്രഖ്യാപിച്ചു.

”ജെ.എന്‍.യുവിലും ജാമിയയിലും ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് ഒരു ചികിത്സ മാത്രമേയുള്ളൂ. പശ്ചിമ ഉത്തര്‍പ്രദേശിന് അവിടെ പത്ത് ശതമാനം സംവരണം നല്‍കണമെന്ന് ഞാന്‍ രാജ്‌നാഥ് ജിയോട് അഭ്യര്‍ഥിക്കുന്നു. അതോടെ എല്ലാവരര്‍ക്കും ആവശ്യമായ ചികിത്സ ലഭിക്കും. മറ്റൊന്നും അവിടെ ചെയ്യേണ്ടി വരില്ല” ഭീഷണിയുടെ സ്വരത്തില്‍ ബല്യാന്‍ പറഞ്ഞു.

നേരത്തെയും വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് ബല്യാണ്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.