2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

വാളു മുതല്‍ ഗദ വരെ പിടിച്ചാണ് തെരഞ്ഞെടുപ്പു പ്രചാരണം-ബി.ജെ.പി പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്ന് മമത

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ബി.ജെ.പി വ്യാപകമായി പെരുമാറ്റച്ചട്ടലംഘനം നടത്തുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘അമ്പലങ്ങളിലോ പള്ളികളിലോ അതുപോലുള്ള സ്ഥലങ്ങളിലോ ഞാന്‍ തൃണമൂലിന്റെ ലോഗോയുമായി പോവില്ല. എന്നാല്‍ ബി.ജെ.പി എന്താണ് ചെയ്യുന്നത്. വാളു മുതല്‍ ഗദ വരെ പിടിച്ചാണ് തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നത്. വ്യാപകമായി അവര്‍ പെരുമാറ്റച്ചട്ടലംഘനം നടത്തുന്നു. ആരോയാണ് അവര്‍ തോല്‍പിക്കാന്‍ ഉദ്ദേശിക്കുന്നത്. ആരുടെ മേലാണ് അവര്‍ വാളുപയോഗിക്കാനൊരുങ്ങുന്നത്’- മമത ചോദിച്ചു. സിലിഗുരിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സി.പി.എമ്മിനും കോണ്‍ഗ്രസിനും വോട്ട് ചെയ്യരുതെന്നും മമത ബാനര്‍ജി അഭ്യര്‍ഥിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.