2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

പാക് സ്വദേശികള്‍ 48മണിക്കൂറിനുള്ളില്‍ ഒഴിയണം- ഉത്തരവുമായി രാജസ്ഥാനിലെ ജില്ലാ മജിസിട്രേറ്റ്

ജയ്പൂര്‍: രാജസ്ഥാനിലെ ബിക്കാനിര്‍ ജില്ലയില്‍ നിന്ന് പാകിസ്താന്‍ സ്വദേശികള്‍ 48 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്ന് ഉത്തരവ്. ജില്ലാ മജിസ്‌ട്രേറ്റാണ് ഉത്തരവിറക്കിയിരിക്കുന്നത്.

40പേരുടെ മരണത്തിനിടിയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവിറക്കുന്നത്. ജില്ലിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പാക് സ്വദേശികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കൂടാതെ ഒരു ഇന്ത്യന്‍ പൗരന്‍മാരും പാകിസ്താനികള്‍ക്ക് ജോലി നല്‍കരുതെന്നും പാകിസ്താനുമായി നേരിട്ടോ അ?ാതെയോ വ്യാപാരത്തില്‍ ഏര്‍പ്പെടരുതെന്നും ഉത്തരവില്‍ പറയുന്നു.

പാകിസ്താനെ അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുത്തുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. പാകിസ്താന് നല്‍കിയ അതിപ്രിയ രാഷ്ട്രപദവിയും ഇന്ത്യ പിന്‍വലിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.