2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കര്‍ണാടക: കുമാരസ്വാമിക്ക് ആശ്വാസം; ചൊവ്വാഴ്ച വരെ എം.എല്‍.എമാരുടെ രാജിയില്‍ തീരുമാനമെടുക്കരുതെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജി വിവാദത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രിം കോടതി ഉത്തരവ്. ചൊവ്വാഴ്ച വരെ എം.എല്‍.എമാരുടെ രാജിയിലും അയോഗ്യതയിലും തീരുമാനമെടുക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസിലെ ഭരണഘടനാപരമായ വിഷയങ്ങള്‍ വിശദമായി പരിശോധിക്കും. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.

കര്‍ണാടക കാലുമാറ്റക്കേസുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ ശക്തമായ വാദപ്രതിവാദമാണ് നടന്നത്. രാജിയില്‍ തീരുമാനം എടുക്കാത്ത സ്പീക്കറെ കോടതിയില്‍ ഹാജരാക്കണമെന്നും സ്പീക്കര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടി വേണമെന്നും വിമത എം.എല്‍.എമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഭരണ ഘടനയുടെ 190 ആം അനുച്ഛേദവുമായി ബന്ധപ്പെട്ട കേസാണെന്നും സ്പീക്കറെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും സ്പീക്കറുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സ്പീക്കറുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രിം കോടതി കൈ കെട്ടി ഇരിക്കണമെന്നാണോ വാദിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News