2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആരാധനാലയങ്ങള്‍ തുറക്കണമെന്ന നിലപാടിലുറച്ച് കര്‍ണാടക; കേന്ദ്രത്തോട് അനുമതി തേടി

ബംഗളൂരു: ആരാധനാലയങ്ങള്‍ ജൂണ്‍ ഒന്നിന് തുറക്കണമെന്ന നിലപാടിലുറച്ച് കര്‍ണാടക. അതിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനമെന്നും അനുമതി തേടി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു. അമ്പലങ്ങളും മുസ്‌ലിം ക്രിസ്ത്യന്‍ പള്ളികളും തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് യെദ്യൂരപ്പ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

”ആരാധനാലയങ്ങള്‍ തുറക്കണമെങ്കില്‍ അതിന് മുമ്പ് അനുമതി ലഭിക്കേണ്ടതുണ്ട്. അതിനായി നമുക്ക് കാത്തിരിക്കാം. അനുമതി ലഭിക്കുകയാണെങ്കില്‍ ജൂണ്‍ ഒന്നിന് തന്നെ ആരാധാനാലയങ്ങള്‍ തുറക്കാന്‍ സാധിക്കും.’ യെദ്യൂരപ്പ പറഞ്ഞു.

ലോക്ക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ പൊതുഗതാഗതം സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടതിനാലും, ഷോപ്പുകളും മറ്റും തുറന്നതിനാലും ആരാധനാലയങ്ങള്‍ക്കും ഇളവ് അനുവദിക്കണമെന്നാണ് കര്‍ണാടകയുടെ ആവശ്യം.

അതേസമയം, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ അനുവദിച്ചെങ്കിലും ആരാധനാലയങ്ങള്‍ തുറക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല.

മാര്‍ച്ച് മാസം അവസാനത്തോടെയാണ് രാജ്യത്ത് ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചത്. അതോടെയാണ് ആരാധനാലയങ്ങള്‍ അടക്കം ആളുകള്‍ കൂട്ടം ചേരാന്‍ സാധ്യതയുള്ള ഇടങ്ങളെല്ലാം അടച്ചിടാന്‍ തീരുമാനിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.