2019 April 19 Friday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

വിവാദമൊഴിയാതെ സി.ബി.ഐ; ഇടക്കാല ഡയരക്ടര്‍ നിയമനം; ഹരജി പരിഗണിക്കുന്നതില്‍ നിന്ന് സിക്രിയും പിന്മാറി

ന്യൂഡല്‍ഹി: ഇടക്കാല സി.ബി.ഐ ഡയറക്ടറായി നാഗേശ്വര റാവുവിനെ നിയമിച്ചതിനെതിരെയുള്ള ഹരജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രിം കോടതി ജസ്റ്റിസ് എ.സിക്രിയും പിന്മാറി. സിക്രി കൂടി ഉള്‍പ്പെട്ട സമിതിയായിരുന്നു നാഗേശ്വര്‍ റാവുവിന് ചുമതല നല്‍കിയത്.

സെലക്ട് കമ്മിറ്റിയുടെ അംഗീകാരം ഇല്ലാതെ ഇടക്കാല ഡയറക്ടറെ നിയമിച്ചത് ചോദ്യം ചെയ്ത് കോമണ്‍ കോസ് എന്ന എന്‍.ജി.ഒയാണ് സുപ്രിം കോടതിയെ സമീപിച്ചത്.

നേരത്തെ ഹരജി പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും പിന്മാറിയിരുന്നു. ജനുവരി 10നാണ് നാഗേശ്വര റാവുവിനെ സി.ബി.ഐ ഡയറക്ടറായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വരുന്നത്. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമായ എല്‍.എന്‍ റാവു, എസ്.കെ കൗള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിക്കാനിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.