2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

കശ്മീരിലെ ജയ്‌ഷെ മുഹമ്മദിന്റെ നേതൃത്വത്തെ ഉന്മൂലനം ചെയ്തു- അവകാശവാദവുമായി സൈന്യം

പുല്‍വാമ ഭീകരാക്രമണത്തിലെ സൂത്രധാരനെ വധിച്ചു

തോക്കെടുക്കുന്നവര്‍ ആരായാലും കൊല്ലും

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണം നടന്ന് 100 മണിക്കൂറിനകം കശ്മീര്‍ താഴ്‌വരയില്‍ ജയ്‌ഷെ മുഹമ്മദിന്റെ നേതൃത്വത്തെ ഉന്മൂലനം ചെയ്തതായി സൈന്യം. ഭീകരാക്രണത്തിന്റെ സൂത്രധാരനെ വധിച്ചതായും കരസേനാ കമാന്‍ഡര്‍ കന്‍വാല്‍ ജിത്ത് സിങ് അറിയിച്ചു. ജമ്മു കശ്മീര്‍ പൊലിസിന്റെയും സി.ആര്‍.പി.എഫിന്റെയും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോക്കെടുക്കുന്നവരാരായും അവരെ കൊന്നു കളയും. അത്തരക്കാരെ രാജ്യത്തു നിന്നു തുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. തീവ്രവാദം ഉപേക്ഷിക്കാന്‍ മക്കളെ പ്രേരിപ്പിക്കണമെന്ന് അദ്ദേഹം കശ്മീരിലെ മാതാക്കളോട് ഉണര്‍ത്തി. ‘കശ്മീര്‍ സമൂഹത്തില്‍ മാതാക്കള്‍ക്ക് വലിയ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാനുണ്ട്. തീവ്രവാദത്തിലേക്ക് പോവാനൊരുങ്ങുന്ന മക്കളെ നിങ്ങള്‍ പിന്തിരിപ്പിക്കണം. തോക്കെടുക്കുന്നവര്‍ ആരായാലും കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ അവരെ കൊന്നു കളയും. അവരെ ഇല്ലാതാക്കും’- സിങ് മുന്നറിയിപ്പു നല്‍കി.
ആക്രമണത്തില്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പതിനാറ് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താന്റെ സഹായത്തോടയൊണ് ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.