2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘കൊവിഡിനെയല്ല, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയാണ് ലോക്ക്ഡൗണ്‍ തടഞ്ഞത്’- കേന്ദ്രത്തെ വിമര്‍ശിച്ച് രാജീവ് ബജാജ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കൊവിഡ് വ്യാപനത്തെ തടഞ്ഞില്ലെന്ന് മാത്രമല്ല രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കുകയും ചെയ്‌തെന്ന് പ്രമുഖ്യ വ്യവസായി രാജീവ് ബജാജ്. ഒരു രാജ്യത്തും ഇത്തരത്തിലുള്ള അടച്ചുപൂട്ടല്‍ ഉണ്ടായിട്ടില്ലെന്നും രാജീവ് ബജാജ് പറഞ്ഞു. കൊവിഡ് പ്രതിസന്ധിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തിലാണ് ബജാജിന്റെ വിമര്‍ശനം.

ലോക്ക്ഡൗണില്‍ അധികാരം കേന്ദ്രീകരിച്ചു. അടച്ചുപൂട്ടല്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കി. അനുദിനം ഈ സാഹചര്യത്തെ എങ്ങനെ മറികടക്കുമെന്ന് പഠിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

അണ്‍ലോക്കുചെയ്യുന്നതിനുള്ള സുഗമവും സംയോജിതവും താളാത്മകവുമായ ചലനം നാം കാണുന്നില്ല. വിയറ്റ്‌നാം, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നു. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ രോഗവ്യാപനം രൂക്ഷമായ രാജ്യങ്ങളെയാണ് ഇന്ത്യ മാതൃകയാക്കിയതെന്നും രാജീവ് ബജാജ് വിമര്‍ശിച്ചു.

കേന്ദ്ര സര്‍ക്കാര്‍ വസ്തുതകള്‍ വെളിപ്പെടുത്തുന്നില്ല. രാഹുല്‍ ഗാന്ധിയുമായി സംഭാഷണം നടത്തരുതെന്നും അത് ഭാവിയില്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും രാജീവ് ബജാജ് വെളിപ്പെടുത്തി

അടച്ചുപൂട്ടല്‍ പൂര്‍ണ പരാജയമെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. പാവപ്പെട്ടവരും അതിഥി തൊഴിലാളികളും ഏറെ കഷ്ടപ്പെട്ടു. അവര്‍ക്ക് പോവാന്‍ ഇടമില്ലാതായി. കൊവിഡിനെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.