2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 26,000 കടന്നു; 24 മണിക്കൂറിനിടെ മരിച്ചത് 475 പേര്‍

ന്യൂഡല്‍ഹി: സാമൂഹിക വ്യാപനം ഇല്ലെന്ന് കേന്ദ്രം ആവര്‍ത്തിക്കുമ്പോഴും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കാല്‍ലക്ഷത്തിലേറെ ആളുകള്‍ക്കാണ് ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,506 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്. 24 മണിക്കൂറിനിടെ 475 പേരാണ് മരണപ്പെട്ടത്. 2,76,685 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ളത് യു.എസാണ്. രണ്ടാമത് ബ്രസീലും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്. രാജ്യത്ത് രോഗബാധിതര്‍ എട്ട് ലക്ഷത്തിലേക്ക് കടന്നു.

രോഗബാധ രൂക്ഷമായതിനാല്‍ ബീഹാര്‍, ബംഗാള്‍, യുപി എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ഇന്ന് മുതല്‍ ആരംഭിക്കും.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, യുപി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് രാജ്യത്തെ 90% രോഗികളും. ജില്ലകളുടെ കണക്കെടുത്താല്‍ 49 ജില്ലകളിലാണ് 80% രോഗികളും എന്നും വ്യക്തമാകുന്നു. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട്, യുപി, ബംഗാള്‍ എന്നിവിടങ്ങളിലാണ് മൊത്തം മരണങ്ങളില്‍ 86%വും. ജില്ലകളുടെ കണക്കെടുത്താല്‍ 32 ജില്ലകളിലാണ് 80% മരണവും.

രോഗബാധ രൂക്ഷമായതോടെ ബിഹാറിലെ പട്‌നക്ക് പുറമെ ഉത്തര്‍പ്രദേശും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. രാത്രി 10 മണി മുതല്‍ മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍. തിങ്കളാഴ്ച വരെയാണ് അടച്ചിടല്‍. അവശ്യസര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുണ്ടാകൂ എന്ന് യുപി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ബംഗാളിലെ ചിലയിടങ്ങളിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.

62 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.