2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ് കേസുകള്‍ 1.65 ലക്ഷം; മരണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. 7466 കേസുകളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 1.65 ലക്ഷം ആയി. 175 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആകെ മരിച്ചവര്‍ 4,706ആയി.

മരണ സംഖ്യയില്‍ കൊവിഡ് ഗുരുതരമായി ബാധിച്ച രാജ്യങ്ങളില്‍ ഒന്നായ ചൈനയെക്കാള്‍ മുകളിലാണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം. 4,638 ആണ് ചൈന ഔദ്യോഗികമായി പുറത്തുവിട്ട മരണസംഖ്യ. കൊവിഡ് ബാധിതരായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഒന്‍പതാമതാണ്.

1,65,386 കൊവിഡ് രോഗികളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈന ഔദ്യോഗികമായി പുറത്തുവിട്ട രോഗികളുടെ എണ്ണം 84,106 ആണ്. രോഗികളുടെ എണ്ണത്തില്‍ ഇപ്പോള്‍ പതിനാലാമതാണ് ചൈന.

അതേസമയം, രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് അമേരിക്കയാണ്. 17 ലക്ഷം ആളുകള്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. ബ്രസീല്‍, റഷ്യ, യുകെ, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നിവയാണ് ഇന്ത്യയേക്കാള്‍ രോഗികളുള്ള രാജ്യങ്ങള്‍.

മരണസംഖ്യയിലും ഒന്നാമത് അമേരിക്കയാണ്. ഒരുലക്ഷത്തിലധികം ആളുകളാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. യു.കെ, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയ്ന്‍, ബ്രസീല്‍, ബെല്‍ജിയം, മെക്‌സിക്കോ, ജര്‍മനി, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു. ഇന്ത്യ 13ാം സ്ഥാനത്താണ്. കാനഡയും നെതര്‍ലന്‍ഡ്‌സുമാണ് പതിനൊന്നും പന്ത്രണ്ടും സ്ഥാനങ്ങളില്‍ ഉള്ളത്.

ഇതുവരെ ഇന്ത്യ ഏതാണ്ട് 33 ലക്ഷം ടെസ്റ്റുകള്‍ നടത്തിയിട്ടുള്ളതായാണ് കണക്കുകള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.