2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഓക്‌സ്‌ഫോര്‍ഡ് കൊവിഡ് വാക്‌സിന്‍ അവസാന ഘട്ട പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; ഇതിനായി അഞ്ച് സൈറ്റുകള്‍ തയ്യാര്‍

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനെക കൊവിഡ് -19 വാക്സിന്‍ പരീക്ഷണം അവസാനഘട്ടത്തിലേക്ക്. അവസാന ഘട്ട പരീക്ഷണങ്ങള്‍ക്കായി രാജ്യത്തെ അഞ്ച് സൈറ്റുകള്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബയോടെക്നോളജി വകുപ്പ് (ഡി.ബി.ടി) സെക്രട്ടറി രേണു സ്വരൂപാണ് വാക്സിന്‍ ഇന്ത്യയില്‍ അഞ്ചിടങ്ങളില്‍ അവസാന ഘട്ട പരീക്ഷണം നടത്തുമെന്ന വിവരം വ്യക്തമാക്കിയത്. പ്രധാനപ്പെട്ട നടപടിയാണ് ഇതെന്നും വാക്സിന്‍ ഇന്ത്യക്കാര്‍ക്ക് നല്‍കുന്നതിന് മുന്‍പ് രാജ്യത്തിനകത്തു നിന്ന് വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ടെന്നും രേണു സ്വരൂപ് പറഞ്ഞു.

വാക്സിന്‍ തയ്യാറായിക്കഴിഞ്ഞാല്‍ അത് നിര്‍മ്മിക്കാന്‍ വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയാണ്, ഓക്സ്ഫോര്‍ഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെക്കയും തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിലെ പരീക്ഷണ ഫലങ്ങള്‍ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു.

‘ബയോടെക്നോളജി വകുപ്പ് ഇപ്പോള്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ സൈറ്റുകള്‍ തയ്യാറാക്കുകയാണ്. ഞങ്ങള്‍ ഇതിനകം തന്നെ അവയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്, അഞ്ച് സൈറ്റുകള്‍ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് ലഭ്യമാകാന്‍ തയ്യാറാണ്,” രേണു സ്വരൂപ് ഒരു ടെലിഫോണിക് അഭിമുഖത്തില്‍ പറഞ്ഞു.

അന്തിമ അനുമതിക്ക് മുമ്പുതന്നെ വാക്സിന്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്ന് സ്ഥാപനം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.