2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ചണ്ഡീഗഡ്: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചണ്ഡീഗഡിലെ സ്വകാര്യ ആശുപത്രിയിലാണ് 95 കാരനായ സിംഗിനെ പ്രവേശിപ്പിച്ചത്.

ഇന്ത്യക്കുവേണ്ടി മൂന്ന് തവണ ബല്‍ബീര്‍ സിംഗിന്റെ ഹോക്കി ടീം ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയിരുന്നു.
1948 ലെ ലണ്ടന്‍ ഒളിമ്പിക്സിലും, 1952 ല്‍ ഹെല്‍സിങ്കിയിലും, 1956 മെല്‍ബണ്‍ ഒളിമ്പിക്സിലും ഇന്ത്യക്കുവേണ്ടി സ്വര്‍ണം നേടിയ ടീമില്‍ അംഗമായിരുന്നു ബല്‍ബീര്‍ സിംഗ്. 1952 ഹെല്‍സിങ്കി ഒളിമ്പിക്സില്‍ ഇന്ത്യ നെതര്‍ലണ്ടിനെതിരെ 6-1 ന് സ്വര്‍ണം കൊയ്തപ്പോള്‍ അഞ്ച് ഗോളും ബല്‍ബീര്‍ സിംഗിന്റെ വകയായിരുന്നു.

ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന അദ്ദേഹത്തിന്റെ ഈ റെക്കോര്‍ഡ് ഇതുവരെയും ആരും മറികടന്നിട്ടില്ല. 1975 ല്‍ മെന്‍സ് ഹോക്കി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ച് കൂടിയായിരുന്നു ബല്‍ബീര്‍ സിംഗ്.

ന്യൂമോണിയ ബാധയേറ്റ് മുന്‍പും ബല്‍ബീര്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.