2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ഗുജറാത്തു കലാപത്തില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിനു ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍ണമെന്നു സുപ്രിം കോടതി. ഇതോടൊപ്പം സര്‍ക്കാര്‍ ജോലിയും താമസ സൗകര്യവും നല്‍കാനും കോടതി ഉത്തരവിട്ടു.

നഷ്ടപരിഹാര തുക 2 ആഴ്ചക്കുള്ളില്‍ നല്‍കണം. കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കാത്ത പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി എടുത്തതായി ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.

മൂന്ന് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ തടഞ്ഞു. ഒരു ഉദ്യോഗസ്ഥനെ തരം താഴ്ത്തിയതായും ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.