2019 December 10 Tuesday
ജി സി സി ഉച്ചകോടി ഇന്ന് റിയാദിൽ: ഖത്തർ അമീർ പങ്കെടുക്കുമോയെന്നു ഉറ്റു നോക്കി അറബ് ലോകം

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണറുടെ ശുപാര്‍ശ

സമയം നീട്ടി നല്‍കാത്തതിനെതിരെ ശിവസേന സുപ്രിം കോടതിയിലേക്ക്

മുംബൈ: ചര്‍ച്ചകളും കൂടിക്കാഴ്ചകളും തകൃതിയായി നടക്കുന്നതിനിടെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ശുപാര്‍ശ ചെയ്തു. ദൂരദര്‍ശനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതിനിടെ, ഭൂരിപക്ഷം തെളിയിക്കുന്നതിന് സമയം നീട്ടി നല്‍കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ വിസമ്മതിച്ചതിനെതിരെ ശിവസേന സുപ്രിംകോടതിയെ സമീപിക്കും. സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് ബി.ജെ.പി പിന്‍വാങ്ങിയതോടെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനക്ക് ഭൂരിപക്ഷം തെളിയിക്കുന്നതിന് 24 മണിക്കൂര്‍ സമയമാണ് ഗവര്‍ണര്‍ നല്‍കിയിരുന്നത്.

എന്നാല്‍ ഈ സമയത്തിനുള്ളില്‍ എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കാന്‍ ശിവസേനക്കായില്ല. തുടര്‍ന്ന് സമയം നീട്ടിനല്‍കണമെന്ന് ശിവസേന ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഗവര്‍ണര്‍ ഇത് നിരസിക്കുകയായിരുന്നു. എന്നാല്‍ ബി.ജെ.പിക്ക് മൂന്ന് ദിവസത്തെ സമയം നല്‍കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ശിവസേന സുപ്രിം കോടതിയെ സമീപിക്കുന്നത്.

മൂന്നാമത്തെ വലിയ കക്ഷിയായ എന്‍.സി.പിയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. 24 മണിക്കൂര്‍ സമയം തന്നെയാണ് എന്‍.സി.പിക്കും നല്‍കിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News