2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടത്തില്‍ ജീവിതം ഉഴിഞ്ഞു വെച്ചയാളാണ് ഞങ്ങളുടെ പിതാവ്, അദ്ദേഹത്തിന്റെ മോചനത്തിനായി കൈകോര്‍ക്കാം’- മോദി ഭരണകൂടത്തിനെതിരെ ഇ മെയില്‍ ക്യാംപയിനുമായി സഞ്ജീവ് ഭട്ടിന്റെ മക്കള്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരെ നിലകൊണ്ടതിന്റെ പേരില്‍ തടവില്‍ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ മോചനത്തിനായി ഇ.മെയില്‍ ക്യാംപയിനുമായി മക്കള്‍. ഫേസ് ബുക്ക് വഴിയാണ് മകന്‍ ശാന്തനു ഭട്ടും മകള്‍ ആകാശി ഭട്ടും ഇക്കാര്യം അറിയിച്ചത്. ഫ്രീ സഞ്ജീവ് ഭട്ട് എന്ന പേജിലാണ് അദ്ദേഹം ഇത് പങ്കുവെച്ചിരിക്കുന്നത്.

ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കായി ജീവിതം ഉഴിഞ്ഞു വെച്ചതായാണ് തങ്ങളുടെ പിതാവ് സഞ്ജീവ് ഭട്ടെന്നും ഇത് അദ്ദേഹത്തെ മോചിപ്പിക്കാനുള്ള സമയമാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ജൂലൈ ഒന്നു മുതല്‍ ഇ മെയില്‍ ക്യാംപയിനുള്ള നിര്‍ദ്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുമെന്നും അവര്‍ തങ്ങളുടെ കുറിപ്പില്‍ അറിയിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.