2020 March 28 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

‘സത്യം ചൂണ്ടിക്കാട്ടുന്ന സാമ്പത്തിക വിദഗ്ധരെ ഭയപ്പെടുത്താതെ അതുള്‍ക്കൊള്ളാന്‍ തയ്യാറാവൂ’- മോദിയോട് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ഇനിയെങ്കിലും അപ്രിയ സത്യങ്ങള്‍ കേള്‍ക്കാനുള്ള മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കുന്നത് നല്ലതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സുബ്രഹ്മണ്യന്‍ സ്വാമി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കരകയറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സാമ്പത്തിക വിദഗ്ധരെ ഭയപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും സ്വാമി ഉപദേശിച്ചു.

തന്റെ മുഖത്തു നോക്കി ഇത് ചെയ്യരുതെന്ന് പറയുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്. അത്തരമൊരു മാനസ്‌കാവസ്ഥ ഇത്ര കാലമായിട്ടും മോദി ഉണ്ടാക്കിയെടുത്തിട്ടില്ല- സ്വാമി ചൂണ്ടിക്കാട്ടി. ആറ് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ കൂപ്പുകുത്തിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് മോദിക്കുള്ള ഉപദേശവുമായി ബി.ജെ.പി മുതിര്‍ന്ന നേതാവും എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.