2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഡല്‍ഹി മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍ക്ക് കൊവിഡ്; കുടുംബവും സന്ദര്‍ശകരും നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. മോജ്പൂരിലെ ക്ലിനിക്കിലെ ഡോക്ടര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധയേറ്റിരിക്കാമെന്ന നിഗമനത്തില്‍ ഇദ്ദേഹത്തിന്റെ ഭാര്യയേയും മകളേയും ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

മാര്‍ച്ച 12നും 18നും ഇടക്ക് ഇടക്ക് ഇദ്ദേഹത്തെ സന്ദര്‍ശിച്ച മുഴുവന്‍ ആളുകളോടും ക്വാറന്റൈന്‍ ആവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം വിദേശയാത്ര നടത്തിയിരുന്നോ വിദേശത്തു നിന്ന് വന്നവരുമായിബന്ധപ്പെട്ടിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമല്ല.

ഡല്‍ഹിയില്‍ ഇപ്പോള്‍ 35കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.