2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഉന്തുവണ്ടികളിലെ പച്ചക്കറികള്‍ മറിച്ചിട്ടും കച്ചവടക്കാരെ മര്‍ദ്ദിച്ചും ഡല്‍ഹി പൊലിസിന്റെ താണ്ഡവം; ഒടുവില്‍ സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ഉന്തുവണ്ടികളില്‍ വില്‍ക്കാന്‍ട്ട് ഡല്‍ഹി പൊലിസ്. അടുത്ത് നില്‍ക്കുന്ന കച്ചവടക്കാരെ ലാത്തിയോങ്ങി ഓടിക്കുകയും ചെയ്യുന്നുണ്ട് ഇയാള്‍. സാധാരണ വസ്ത്രത്തിലാണ് പൊലിസ് കോണ്‍സ്റ്റബിളായ രാജ്ബിര്‍ എത്തിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടു കൂടി ഇയാളെ സസ്‌പെന്‍ഡ് ചെയ്തു.

രാജ്ബീര്‍ ഓരോ ഉന്തു വണ്ടിയുടേയം അടുത്തെത്തുന്നതും അത് മൂടി കവര്‍ ഉയര്‍ത്തി നോക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവശ്യസാധനങ്ങളുടെ വില്‍പന തടയില്ലെന്ന് സര്‍ക്കാറുകള്‍ ആവര്‍ത്തിച്ച് ഉറപ്പു നല്‍കുമ്പോഴാണ് പൊലിസുകാരുടെ ഭാഗത്തു നിന്ന് ഇത്തരം നടപടികള്‍ ഉണ്ടാവുന്നത്.

കേരളത്തിലും പൊലിസുകാര്‍ക്കെതിരെ ആക്ഷേപം വ്യാപകമാണ്. എന്തിനാണെന്ന് ചോദിക്കുക പോലും ചെയ്യാതെ കാണുന്ന മാത്രയില്‍ ആളുകളെ അടിച്ചോടിക്കുകയാണെന്നാണ് ആരോപണം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കാനെത്തിയ നഗരസഭ ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുള്ളവരെ പൊലിസ് മര്‍ദിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.