2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

കശ്മീരില്‍ സി.ആര്‍.പി.എഫ് ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സി.ആര്‍.പി.എഫ് ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു. പിന്നീട് സ്വയം വെടിവെക്കുകയും ചെയ്തു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ സെനിക ആശുപത്രിയില്‍ ചികില്‍സയിലാണ്. ഉദംപൂരിലെ സൈനിക ക്യാമ്പില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

യു.പിയില്‍ നിന്നുള്ള അജിത് കുമാറാണ് സഹപ്രവര്‍ത്തകര്‍ക്കെതിരെ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്തതിന്റെ കാരണം വ്യക്തല്ല.

രാജസ്ഥാനില്‍ നിന്നുള്ള പൊകാര്‍മല്‍ ആര്‍, ഡല്‍ഹിയിലെ യോഗേന്ദ്ര ശര്‍മ്മ, ഹരിയാനയിലെ ഉമേദ് സിങ് എന്നിവരാണ് കൊല്ലപ്പെട്ട ജവാന്‍മാര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.