2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ് മഹാമാരി അമേരിക്ക കണ്ട ഏറ്റവും വലിയ ദുരന്തം; 9/11, പേള്‍ ഹാര്‍ബര്‍ ആക്രമണങ്ങളേക്കാള്‍ ഭീകരം- ട്രംപ്

വാഷിങ്ടണ്‍: അമേരിക്ക കണ്ട ഏറ്റവും വലിയ ദുരന്തമാണ് കൊവിഡ് 19 എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറസ് ബാധ പേള്‍ഹാര്‍ബര്‍, വേള്‍ഡ്‌ട്രേഡ് സെന്റര്‍ ആക്രമണങ്ങളേക്കാള്‍ രൂക്ഷമായ സാഹചര്യമാവും അമേരിക്കയില്‍ സൃഷ്ടിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1941ല്‍ ഹവായിലെ യു.എസ് അധീനതയിലുള്ള പേള്‍ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചതാണ് യു.എസിനെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് പങ്കാളികളാക്കിയത്. 2001 സെപ്തംബര്‍ 11 ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ 3000 പേര്‍ മരിച്ചിരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ ചൈനക്കെതിരെ വീണ്ടും ട്രംപ് വിമര്‍ശനമുന്നയിച്ചു. ഉറവിടത്തില്‍ നിന്നു തന്നെ വൈറസിനെ നശിപ്പിച്ചിരുന്നെങ്കില്‍ ഇത്രയും മോശം സാഹചര്യം ഉണ്ടാവില്ലായിരുന്നു. എന്നാല്‍, തുടക്കത്തില്‍ത്തന്നെ വൈറസ് ബാധ തടയുന്നതില്‍ ചൈന പരാജയപ്പെട്ടുവെന്ന് ട്രംപ് കുറ്റപ്പെടുത്തി.

ലോകത്ത് കൊവിഡ് 19 ഏറ്റവും കൂടുതല്‍ നാശം വിതച്ചത് അമേരിക്കയിലാണ്. 12 ലക്ഷത്തിലധികം ആളുകളിലാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം 75000 പേര്‍ ഇവിടെ മരണമടഞ്ഞു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.