2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

വിധി അംഗീകരിക്കുന്നു, ജനം കൂറുമാറ്റക്കാരെ സ്വീകരിച്ചു- കര്‍ണാടക തിരിച്ചടിയില്‍ ഡി.കെ ശിവകുമാര്‍

ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. തോല്‍വി സമ്മതിച്ചെന്നും കൂറുമാറ്റക്കാരെ ജനം സ്വീകരിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഈ 15 മണ്ഡലങ്ങളിലെയും ജനവിധി ഞങ്ങള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു. കൂറുമാറ്റക്കാരെ ജനം സ്വീകരിച്ചിരിക്കുകയാണ്. ഞങ്ങള്‍ തോല്‍വി സമ്മതിച്ചിരിക്കുന്നു’- അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ക്കു വിഷമിക്കേണ്ട കാര്യമൊന്നുമില്ല. ഉപതെരഞ്ഞെടുപ്പുകള്‍ വ്യത്യസ്തമാണ്. പൊതുതെരഞ്ഞെടുപ്പ് വേറെയാണ്. ഫലങ്ങള്‍ ഫലങ്ങളാണ്. എനിക്ക് ആത്മവ്ശ്വാസമുണ്ട്. കോണ്‍ഗ്രസ് ശക്തമാണ്. അതിനെ തകര്‍ക്കാനാവില്ല. ആര്‍ക്കും കോണ്‍ഗ്രസിനെ അവസാനിപ്പിക്കാനാവില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് രംഗത്തെത്തിയിരുന്നു.സുപ്രിം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും അവരുടെ അജണ്ടയുടെയും ഭാഗമായി നിന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News