2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സോണിയ ആശുപത്രി വിട്ടു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സോണിയയെ സര്‍ ഗംഗാ റാം നാഷണല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇന്ന് ഉച്ചയോടെ അവരെ ഡിസ്ചാര്‍ജ് ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍ ഡി.എസ് റാണ മാധ്യമങ്ങളെ അറിയിച്ചു.

ജൂലൈ 30 നാണ് സോണിയയെ സര്‍ ഗംഗാറാം പോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. സാധാരണ പരിശോധനകള്‍ക്കായാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ഹോസ്പിറ്റല്‍ അധികൃതര്‍ പറഞ്ഞിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.