2019 April 18 Thursday
യുവതലമുറക്കു ക്രമീകൃതമായ സാമൂഹ്യവല്‍ക്കരണമാണ് വിദ്യാഭ്യാസം -സെര്‍വീം

‘കാവല്‍ക്കാരന്‍ ആന്ധ്രയില്‍ നിന്നും കട്ടു’- മോദിക്കെതിരെ വീണ്ടും രാഹുല്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് നിരാഹാര സമരമിരിക്കുന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. സമരപ്പന്തലില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചു. കാവല്‍കാകരന്‍ ആന്ധയില്‍ നിന്നും കട്ടെന്ന് അദ്ദേഹം പരിഹസിച്ചു.

ആന്ധ്രയില്‍ സഞ്ചരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ള വാഗ്ദാനം നല്‍കി. ആന്ധ്രക്ക് പ്രത്യേക പദവി എന്ന വാഗ്ദാനം മോദി പാലിച്ചില്ല- രാഹുല്‍ പറഞ്ഞു. പ്രതിപക്ഷം അധികാരത്തിലെത്തിയാല്‍ പ്രത്യേക പദവി നല്‍കുമെന്നും രാഹുല്‍ വ്യക്തമാക്കി. ഏത് സംസ്ഥാനത്ത് പോയാലും മോദി കള്ളം പറയുന്നു. മോദിയുടെ വിശ്വാസം നഷ്ടപ്പെട്ടു. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനണെന്നതിന്റെ തെളിവുകള്‍ ഓരോന്നായി പുറത്തു വരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.െജ.പിയെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്നും രാഹുല്‍ ആവര്‍ത്തിച്ചു.

രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ആന്ധ്ര ഭവനിലാണ് മുഖ്യമന്ത്രിയുടെ സത്യാഗ്രഹം. 2014ലെ ആന്ധ്രപ്രദേശ് പുനഃസംഘടന നിയമമനുസരിച്ച് കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

രാജഘട്ടില്‍ പ്രണാം അര്‍പ്പിച്ച ശേഷമാണ് നായിഡു സമരപ്പന്തലിലെത്തിയത്. സംസ്ഥാനത്തെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ടി.ഡി.പി എം.പിമാര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ട്. കറുത്ത വസ്ത്രമാണ് നായിഡുവുള്‍പെടെ സമരസംഘത്തിലുള്‌ലവര്‍ ധരിച്ചിരിക്കുന്നത്.

ആന്ധ്രയെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം തന്നെ നായിഡുവിന്റെ തെലുഗു ദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.