
ന്യൂഡല്‍ഹി: സുപ്രിം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയിയെ ശിപാര്‍ശ ചെയ്യുന്ന കത്ത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേന്ദ്രസര്‍ക്കാറിന് കൈമാറി. വിരമിക്കുന്ന പശ്ചാത്തലത്തിലാണ് സീനിയോറിറ്റിയില്‍ രണ്ടാമനായ ഗൊഗോയിയെ തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദ്ദേശിച്ചത്. വിരമിക്കാന്‍ ഒരുമാസത്തെ കാലാവധിയുണ്ട് ദീപക് മിശ്രക്ക്.
സുപ്രിംകേടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജസ്റ്റിസാണ് രഞ്ജന്‍ ഗൊഗോയ്. ചട്ടമനുസരിച്ച് മുതിര്‍ന്ന സുപ്രിം കോടതി ജസ്റ്റിസിനെയാണ് അടുത്ത സുപ്രിംകോടതി ജസ്റ്റിസാക്കുക. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാര്‍ശ നല്കാന് നിയമന്ത്രാലയം ദിപക് മിശ്രയോട് ആവശ്യപ്പെട്ടിരുന്നു.
നവംബര്‍ 17ന് രാഷ്ട്രപതി രാംനാദ് ഗോവിന്ദന്റെ മുന്പില് ഗോഗി സത്യപ്രതിഞ്ജ ചെയ്യും. ജസ്റ്റിസ് ദീപക് മിശ്രയെ വിമര്‍ശിച്ചുകൊണ്ട് നാല് ജസ്റ്റിസുമാര്‍ നടത്തിയ പത്രസമ്മേനത്തിന് ജസ്റ്റിസ് ഗൊഗോയിയുമുണ്ടായിരുന്നു.