2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ചന്ദ കൊച്ചാറിന്റെയും വേണുഗോപാല്‍ ദൂതിന്റെയും വീടുകളില്‍ പരിശോധന

ന്യൂഡല്‍ഹി: വായ്പ തട്ടിപ്പു കേസില്‍ ഐ.സി.ഐ.സി.ഐ മുന്‍ മേധാവി ചന്ദ കൊച്ചാറിന്റെയും വീഡിയോകോണ്‍ പ്രമോട്ടര്‍ വേണുഗോപാല്‍ ദൂതിന്റെയും വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങളുടെ ഭാഗമായാണ് പരിശോധന.

വായ്പ തട്ടിപ്പ് കേസില്‍ ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കോച്ചാര്‍, വേണുഗോപാല്‍ ദൂത് തുടങ്ങിയവര്‍ക്കെതിരെ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പതിവ് നടപടിയുടെ ഭാഗമായാണ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയത്.

ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവിയായിരുന്ന സമയത്ത് ചന്ദകൊച്ചാര്‍ അനധികൃതമായി വായ്പ അനുവദിച്ചുവെന്നാണ് കേസ്. ഇതിനെ തുടര്‍ന്ന് ചന്ദ കൊച്ചാറിനെ ഐ.സി.ഐ.സി.ഐയുടെ മേധാവി സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.