2019 July 15 Monday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

സീറ്റ് കിട്ടിയില്ല; ബി.ജെ.പി എം.പി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പി ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധി ഉദിതിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തതായി കോണ്‍ഗ്രസ് ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്തു.

ബി.ജെ.പിയുടെ ആശയങ്ങളെ താന്‍ എക്കാലവും എതിര്‍ത്തിരുന്നതായി ഉദിത് പറഞ്ഞു.

സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഉദിത് നേരത്തെ ബി.ജെ.പി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എം.പിയാണ് ഇയാള്‍.

പഞ്ചാബി ഗായകന്‍ ഹാന്‍സ് രാജ് ഹാന്‍സിനെ നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.