2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

2024ന് മുമ്പ് മുഴുവന്‍ കുടിയേറ്റക്കാരേയും തെരഞ്ഞു പിടിച്ച് പുറത്തെറിയും- രാജ്യത്ത് എന്‍.ആര്‍.സി നടപ്പാക്കുമെന്ന് അടിവരയിട്ട് അമിത് ഷാ

കൈതാല്‍(ഹരിയാന): രാജ്യത്ത്് മുഴുവന്‍ എന്‍.ആര്‍.സി നടപ്പാക്കുമെന്ന നിലപാട് അടിവരയിട്ട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. രാജ്യത്തെ ഓരോ മുക്കിലും മൂലയിലുമുള്ള അനധികൃത കുടിയേറ്റക്കാരെ തെരഞ്ഞു പിടിച്ച് പുറത്തെറിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹരിയാനയിലെ കൈതാല്‍ ജില്ലയില്‍ റാലിയില്‍ വെച്ചാണ് പ്രഖ്യാപനം.

‘ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാന്‍ നരേന്ദ്രമോദിക്കാണ് ധൈര്യമുണ്ടായത്. മുത്തലാഖ് അവസാനിപ്പിക്കാനും അദ്ദേഹത്തിന് ധൈര്യമുണ്ടായി. ഇനി 2024ല്‍ നിങ്ങള്‍ക്കു മുന്നില്‍ വോട്ടു ചോദിച്ച് ഞങ്ങള്‍ വരുന്നതിന് മുമ്പ് തന്നെ രാജ്യത്തിലെ ഓരോ അനധികൃത കുടുയേറ്റക്കാരേയും ഞങ്ങള്‍ പിടിച്ച് പുറത്തേക്കെറിയുമെന്ന് നിങ്ങള്‍ക്ക് ഉറപ്പു നല്‍കുകയാണ്’ – അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എഴുപത് വര്‍ഷമായി ഇവര്‍ രാജ്യത്ത് നുഴഞ്ഞു കയറി രാജ്യ സുരക്ഷ ഇല്ലാതാക്കുകയാണ്. എന്‍.ആര്‍.സി വഴി ഇവരെയെല്ലാം രാജ്യത്തു നിന്ന് പുറത്തേക്കു കളയുമെന്ന് ബി.ജെ.പിയും നരേന്ദ്ര മോദിയും നിങ്ങള്‍ക്ക് ഉറപ്പു നല്‍കുകയാണെന്നു അമിത് ഷാ കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.