2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മാതാവും പിതാവും വഴക്കിട്ടു; പിതാവിന്റെ അടിയേറ്റ് നവജാത ശിശു മരിച്ചു

ന്യൂഡല്‍ഹി: മാതാവും പിതാവും തമ്മിലുണ്ടായ വഴക്കിനിടെ പിതാവിന്റെ അടിയേറ്റ് അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഈസ്റ്റ് ഡല്‍ഹിയിലെ കോണ്ടലി ഏരിയയിലാണ് സെഭവം. 29കാരി ദിപിതും ഭര്‍ത്താവ് സത്യജിത്തും(32) തമ്മിലുണ്ടായ വഴക്കാണ് കുഞ്ഞിന്റെ മരണത്തില്‍ കലാശിച്ചത്. വഴക്ക് മൂത്തതോടെ സത്യജിത് ഇരിമ്പു ദണ്ഡ് ഉപയോഗിച്ച് ദിപിതിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇത് അബദ്ധത്തില്‍ കുഞ്ഞിന്റെ തലയില്‍ തട്ടുകയായിരുന്നു. കുഞ്ഞിനെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തലച്ചോറില്‍ രക്തം കട്ടപിടിച്ചാണ് കുഞ്ഞ് മരിച്ചതെന്ന് പൊലിസ് പറഞ്ഞു. ദമ്പതികള്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.