2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ആരെങ്കിലും മുങ്ങുമോ?; മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന്

  • മമതയും മായാവതിയും അഖിലേഷും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന
  • മമത പ്രതിനിധിയെ അയക്കുന്നുണ്ട്

ന്യൂഡല്‍ഹി: രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയ ഈ സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷ സഖ്യത്തിലെ നേതാക്കളുടെ ഒത്തുചേരലായി മാറും.

അതേസമയം, ക്ഷണിക്കപ്പെട്ട അതിഥികളില്‍ ആരെങഅകിലും മുങ്ങുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ വിളംബരം കൂടിയായാണ് ചടങ്ങ് വിലയിരുത്തപ്പെടുന്നത്. ഒന്നിനു പിറകെ ഒന്നായാണ് കോണ്‍ഗ്രസ് സത്യപ്രതിജ്ഞാ ചടങ്ങ് പദ്ധതിയിട്ടിരിക്കുന്നത്.

 

  • രാവിലെ രാജസ്ഥാനിലാണ് ആദ്യം സത്യപ്രതിജ്ഞ നടക്കുക.ജയ്പൂരിലെ ചടങ്ങില്‍ അശോക് ഗെലോട്ട് മുഖ്യമന്ത്രിയായും സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയായും അധികാരമേല്‍ക്കും.
  • ഉച്ചക്ക് ഒന്നരക്ക് മധ്യപ്രദേശിലെ ഭോപ്പാലില്‍ കമല്‍നാഥിന്റെയും വൈകിട്ട് ചത്തിസ്ഗഢിലെ റായ്പൂരില്‍ ഭൂപേഷ് ബഗലിന്റെയും സത്യപ്രതിജ്ഞ ചടങ്ങുകള്‍.
  • മൂന്നിടത്തും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവു മൂന്നു ചടങ്ങിലും സംബന്ധിക്കുമെന്ന് പാര്‍ട്ടി വക്താക്കള്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
  • ജനതാദള്‍ സെക്യുലര്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച.ഡി ദേവഗൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരാവും.
  • ആം ആദ്മി പാര്‍ട്ടി പ്രതിനിധി സഞ്ജയ് സിങ് രാജസ്ഥാനിലെ പ്രധാന അതിഥിയാണ്. കോണ്‍സിനും എ.എ.പിക്കുമിടയിലെ മഞ്ഞുരുക്കത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സാന്നിധ്യം.
  • മമതയുടെ പ്രതിനിധിയായി ദിനേഷ് ത്രിവേദി മധ്യപ്രദേശിലെത്തും. അതേസമയം, മമതയുടേയാതി പ്രത്യേ സന്ദേശമൊന്നും കൈമാറാനില്ലെന്ന് ത്രിവേദി പി.ടി.ഐയോട് പ്രതികരിച്ചു. തന്റെ യാത്രതന്നെയാണ് സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
  • ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവ്, തെലുഗുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു. ഡി.എം.കെയില്‍ നിന്ന് സ്റ്റാലിന്‍, കനിമൊഴി തുടങ്ങിയവര്‍ ചടങ്ങിനെത്തുമെന്നുറപ്പായി.
  • ബി.എസ്.പി അധ്യക്ഷ മായാവതി, സമാജ്‌വാദി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുടെ സാന്നിധ്യം തീര്‍ച്ചയായിട്ടില്ല. മധ്യുപ്രദേശില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ബി.എസ്.പിയുടെ താങ്ങാണ് കോണ്‍ഗ്രസിന് സഹായകമായത്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.